എന്താണ് വൈഖരി?
സത്യം പറയാമല്ലോ, വൈഖരി എന്നത് നേരത്തേ ആലൊചിച്ചുറപ്പിച്ച പേരൊന്നുമായിരുന്നില്ല. എന്റെ മനസ്സിലുണ്ടായിരുന്ന പേരുകളൊക്കെ മറ്റു ചേട്ടന്‍മാരും ചേച്ചിമാരും നേരത്തേ ബുക്ക് ചെയ്ത് കളഞ്ഞിരുന്നു. പിന്നെ, ഒരവസാന ശ്രമമെന്ന രീതിയില്‍ 'വൈഖരി' പരീക്ഷിച്ചപ്പോള്‍, കിട്ടി!
അപ്പോഴാണ് വേറൊരു കുഴപ്പം. ഈ 'വൈഖരി' എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയണ്ടേ? ഓടി, ശബ്ദതാരാവലിയുടെ അടുത്തേയ്ക്ക്. ശ്രീകണ്ഠേശ്വരം സാര്‍ ഇങ്ങനെയാണ് പറയുന്നത്:
ആഗ്രഹങ്ങള്‍ അല്പം കടന്നു പൊയോ?വൈഖരി: നാലുവിധം ശബ്ദങ്ങളില്‍ നാലാമത്തേത്, സാധാരണമായുള്ളത്.... എല്ലാപേരും കേള്‍ക്കുന്ന ആ ശബ്ദമാണ് വൈഖരി.
1 Comments:
വൈഖരിയെ കുറിച്ചൊരു ചര്‍ച്ച ഇവിടെയും കാണാം.
Post a Comment
Subscribe to Post Comments [Atom]
<< Home